ഓളങ്ങളിൽ കയാക്കിങ്


ഒന്നാമതായി ആൽഫി ടോംബിയും ശില്പയും


കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ നാലിൽ ഓളമായി ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ നടന്ന സിറ്റ് ഓൺ ടോപ് കയാക്കിങ് മത്സരം. മെൻ സിംഗിൾ, വിമൻ സിംഗിൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി നടന്ന മത്സരത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള 72 ഓളം പേർ മത്സരിച്ചു.   പ്രാദേശികമായുള്ളവർക്കു കൂടി അവസരം നൽകിക്കൊണ്ടായിരുന്നു മത്സരം.

300 മീറ്റർ ട്രാക്കിലായിരുന്നു മത്സരം.
മെൻ വിഭാഗത്തിൽ  ആൽഫി ടോംബിയും വിമൻ വിഭാഗത്തിൽ ശില്പ കെ ആറും ഒന്നാമതെത്തി. ആൽബർട്ട് രാജ്, സോന കെ ആർ എന്നിവർ ഇരുവിഭാഗങ്ങളിലും രണ്ടാം സ്ഥാനത്തെത്തി.

ദേശീയ തലത്തിൽ കയാക്കിങ് മത്സരങ്ങളിൽ പങ്കെടുത്ത് പ്രാഗൽഭ്യം തെളിയിച്ച മത്സരാർഥികളും പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിനും 15000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *