കായിക മേള സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എൽപി വിഭാഗം കായികമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവിന്ദ്രൻ ദീപശിഖ തെളിയിച്ച് കായികമേള ഉദ്ഘാടനം ചെയ്തു.

സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി ഓവറോൾ ട്രോഫി കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തിലെ ഏഴ് സ്കൂളുകളിൽ നിന്നായി 140 കുട്ടികൾ മേളയിൽ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ 81 പോയിന്റ് നേടി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ കൂടരഞ്ഞി ഒന്നാം സ്ഥാനവും, 51 പോയിന്റ് നേടി ഗവ. ട്രൈബൽ എൽപി സ്കൂൾ കൂമ്പാറ രണ്ടാം സ്ഥാനവും, 43 പോയിന്റ് നേടി ദാറുൽ ഉലുമ എഎൽപി സ്കൂൾ താഴെക്കൂടരഞ്ഞി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എൽപി കിഡ്ഡീസ് ബോയ്സ് വിഭാഗത്തിലും, എൽപി മിനി ഗേൾസ് വിഭാഗത്തിലും ഒന്നാം സ്ഥാനവും കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ കൂടരഞ്ഞി സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *