കോതി കളിസ്ഥലം മിനി സ്റ്റേഡിയമാക്കണം

കോഴിക്കോട്: നൈനാംവളപ്പ് കോതിയിലെ നിലവിലെ കളിസ്ഥലം മിനി സ്റ്റേഡിയമായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈനാംവളപ്പ് ഫുട്‌ബോൾ ഫാൻസ് അസോസിയേഷൻ (എൻഫ) നവകേരള സദസ്സ് മുമ്പാകെ ആവശ്യപ്പെട്ടു. എൻഫ സെക്രട്ടറി മുജീബ് റഹ്മാനാണ് പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് ഒപ്പിട്ട നിവേദനം ബീച്ചിലെ കൗണ്ടറിൽ സമർപ്പിച്ചത്.

മിനി സ്റ്റേഡിയം നിർമിക്കുമെന്ന് 2018 ലെ കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. കോർപറേഷൻ ഉടമസ്ഥതയിലുള്ളതാണ് കളിസ്ഥലം. തൊട്ടടുത്ത സ്കൂളുകളിലെ കായികമത്സരങ്ങൾ കോതി ഗ്രൗണ്ടിലാണ് നടന്നുവരുന്നത്. കായികപ്രേമികളുടെ ദീർഘനാളത്തെ ആവശ്യം യാഥാർഥ്യമാക്കണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *