കിഡ്സ് ഫെസ്‌റ്റ്: സഫയർ ജേതാക്കൾ

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന ഫാ.ജോസഫ് പൈകട മെമ്മോറിയൽ ഓൾ കേരള കിഡ്സ് ഫെസ്റ്റ് സ്പോർട്സ് ടൂർണമെന്റിൽ ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ടൂർണമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ബോബി ജോസ് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി അണ്ടർ 8,10,12,14 വിഭാഗങ്ങളിലായി അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

127 പോയിന്റ് നേടിയാണ് സഫയർ സെൻട്രൽ സ്കൂൾ ചാമ്പ്യൻമാരായത്. 91.5 പോയിന്റ് നേടി  കണ്ണൂർ മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും   70 പോയിന്റ് നേടി സിൽവർ ഹിൽസ് പബ്ളിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനദാനം    പ്രിൻസിപ്പൽ ഡോ. ബോബി ജോസ് നിർവഹിച്ചു. കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ഡോ. രേഖാ ജോസ്, സുമേഷ് വർമ്മ എന്നിവർ മേളയ്ക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *