സൗത്തേഷ്യൻ അത് ലറ്റിക്സ് മീറ്റ്: ഡോ. റോയ് ജോൺ ട്രാക്ക് റഫറി

കോഴിക്കോട്: ഈ മാസം 11 മുതൽ 13 വരെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്തേഷ്യൻ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൻ്റെ ട്രാക്ക് റഫറിയായി ഡോ. വി റോയ് ജോൺ നിയമിതനായി. കോമൺ വെൽത്ത് ഗെയിംസ്, എഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ഓൾസ്റ്റാർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി ദേശീയ- അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിച്ച പരിചയമുണ്ട്.

ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് മുൻ പ്രിൻസിപ്പൽ, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് സ്പോർട്സ് മാനേജ്മെൻ്റ വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.  കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റും സി ഐ സി എസ് ബി എഡ് കോളേജിലെ കായിക വിഭാഗം വിസിറ്റിംഗ് പ്രൊഫസറുമാണ് റോയ് ജോൺ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000