പുതുചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി

ബാങ്കോക്: എഎഫ്സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്സിയെ 3 ന് എതിരെ 4 ഗോളുകൾക്ക് തകർത്തു. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.

ആദ്യപകുതിയിൽ സ്കോർ 2 -1 എന്ന നിലയിൽ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു. എന്നാൽ ഗോകുലം കേരളയുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക് ടീമിന് മിന്നുംവിജയം നൽകുകയായിരുന്നു. മുമ്പും എഎഫ്സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഗോകുലത്തിന്റെ മികച്ച റിസൽട്ടാണിത്. നാലു ടീമുകളിലൂടെ ടേബിളിൽ ഗോകുലം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌. ഒന്നാം സ്ഥാനം നേടിയ ഉറവ റെഡ് (ജപ്പാൻ )ആണ് അടുത്ത സ്റ്റേജിലേക്ക് എൻട്രി നേടിയ ഏക ടീം. ലീഗിൽ ഗോകുലം ഉറവ റെഡിനോട് മാത്രമാണ് തോറ്റത്. ഇറാനിയൻ താരം ഹാജർ ദബാഗിയാണ് ഗോകുലത്തിനുവേണ്ടി ആദ്യപകുതിയിൽ ഗോൾ നേടിയത്.

ആദ്യാവസാനം ടീം സ്പിരിറ്റിൽ മുന്നേറിയ ഗോകുലത്തിന് അനിവാര്യമായ വിജയമാണ് കിട്ടിയത്. എഎഫ്സി മെൻ ആൻഡ് വിമെൻ വിഭാഗങ്ങളിൽ പങ്കെടുത്ത ഒരേയൊരു ഇന്ത്യൻ ടീമാണ് ഗോകുലം കേരള എഫ്സി.

Leave a Reply

Your email address will not be published. Required fields are marked *