സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്
ലോഗോ  ക്ഷണിച്ചു

കോഴിക്കോട്: ആഗസ്ത് 16 മുതൽ 19 വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന  69-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ്
ചാമ്പ്യൻഷിപ്പിന്റെ  ലോഗോ  ക്ഷണിച്ചു.
കേരളം, കോഴിക്കോട്,  അത്‌ലറ്റിക്സ് എന്നിവ പ്രതിപാദിക്കുന്ന ലോഗോകൾ  തയ്യാറാക്കാൻ താൽപര്യമുള്ളവർ
ജൂലൈ 2ന് വൈകീട്ട് 5 മണിയ്ക്കകം തയ്യാറാക്കിയ ലോഗോ Kozhikodesports@gmail.com എന്ന mail id യിൽ അയക്കണമെന്ന്  ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്‌   9745819485 എന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടുക .

Leave a Reply

Your email address will not be published. Required fields are marked *