കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബസംഗമം ‘അഴക് അലൈ 24ന് മുന്നോടിയായി സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു. ലയോള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് രാകേഷ്, ട്രഷറര്‍ പി വി നജീബ്, ജനറല്‍ കണ്‍വീനര്‍ ടി ഷിനോദ്കുമാര്‍, എം വിധുരാജ്, നിസാര്‍ കൂമണ്ണ, സനോജ്കുമാര്‍ ബേപ്പൂര്‍, ഇ പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇമേജ് മൊബൈല്‍സ് ആന്റ് കംപ്യൂട്ടേഴ്സ് സ്പോണ്‍സര്‍ ചെയ്ത ജേഴ്സി പ്രകാശനവും ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ നിര്‍വഹിച്ചു. വൈകീട്ട് നടന്ന സമാപന പരിപാടിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് സമ്മാനദാനം നിര്‍വഹിച്ചു.
കായികമത്സരങ്ങള്‍ക്ക് അമര്‍ജിത്ത് കല്പറ്റ, എം വ്യാസ്, കെ കെ ഷിദ, ബെന്‍സി അയ്യമ്പിള്ളി, കെ ബി മുരളീധരന്‍, സി സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസ് ക്ലബ് കുടുംബസംഗമം 26 ന് വെള്ളിയാഴ്ച ഭട്ട്റോഡ് സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.


