സ്പെഷ്യൽ സ്കൂൾ കായികമേള: സാൻജോ പ്രതീക്ഷ ജേതാക്കൾ

കോഴിക്കോട്: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളേജും ദേവഗിരി ആശാകിരൺ സ്കൂളും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ സൗഹൃദ കായികമേളയിൽ മുക്കം തൊണ്ടിമ്മേൽ സാൻജോ പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂൾ ജേതാക്കളായി. മെഡിക്കൽ കോളേജ് റഹ്മാനിയ സ്കൂൾ രണ്ടാം സ്ഥാനവും ദേവഗിരി ആശാകിരൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ദേവഗിരി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായികമേളയിൽ നഗരപരിധിയിലെ പത്തോളം സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ബോബി ജോസ് വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ആശാകിരൺ പ്രിൻസിപ്പൽ സി. ജീന എസ്.കെ.ഡി, ഡോ. രേഖാ ജോസ്, സുമേഷ് വർമ്മ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *