സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രക്കുളത്തിലാണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ മുൻകൗൺസിലർ ദേവരാജൻ്റെയും ഷൈജയുടെയും മകൻ മാറാട് പൊന്നത്ത് ഹൗസിൽ സൻജയ് രാജ്
(24)ആണ് മരിച്ചത്. ജിമ്മിലെ കളികഴിഞ്ഞ് സഹോദരൻ ശ്രീരാജിനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു.

കുളത്തിൽ മൂന്ന് മീറ്ററോളം ആഴത്തിൽ
മുങ്ങിത്താഴ്ന്ന് അപകടത്തിൽ പെട്ട യുവാവിനെ മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ സ്കൂബ ഡൈവിങ് യൂണിറ്റ് അംഗങ്ങളായ പി. അനുപ്, വി.കെ അനൂപ് എന്നിവർ ചേർന്ന് മുങ്ങിയെടുത്തു തുടർച്ചയായി സി.പി.ആർ നൽകി മാങ്കാവിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മീഞ്ചന്ത അഗ്നിരക്ഷാ നിലയം അസി.സ്റ്റേഷൻ ഓഫീസർ ഇ . ശിഹാബുദ്ധീൻ, ഡബ്ല്യു.സനൽ  എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൊലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *