കോഴിക്കോട്: കല്ലായി എം എസ് ബാബുരാജ് റോഡിൽ വാൽവ് വെക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ഡിസംബർ 26) വാൽവ് രാവിലെ 8 ന് അടയ്ക്കും. കല്ലായി, മാനാരി, തിരുവണ്ണൂർ, മീഞ്ചന്ത, കണ്ണഞ്ചേരി, പന്നിയങ്കര, ചക്കുംകടവ്, കപ്പക്കൽ, ചാമുണ്ഡി വളപ്പ്, പയ്യാനക്കൽ, കോയവളപ്പ് ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ കുടിവെള്ളം നേരത്തെ ശേഖരിച്ചു വെച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

