കോഴിക്കോട്: കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ വെള്ളരിത്തോടിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി പി സുലൈമാൻ അധ്യക്ഷത വഹിച്ചു.
പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് സാങ്കേതികാനുമതി ലഭ്യമായത്. വരക്കൽ താമരക്കുളത്തിന് സമീപത്തുനിന്നും തുടങ്ങി കടലിൽ അവസാനിക്കുന്ന സ്ഥലം വരെ ഏകദേശം 1.50 കിലോമീറ്റർ നീളത്തിൽ തോട് സംരക്ഷിക്കാനും തോടിന്റെ യഥാർത്ഥ ഒഴുക്ക് തിരികെ കൊണ്ടുവരാനുമാണ് പദ്ധതി. പ്രവൃത്തിയുടെ പൂർത്തീകരണത്തോടു കൂടി മഴക്കാലത്ത് തോടിന്റെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും.
മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ എം കെ മഹേഷ്, സംഘാടകസമിതി പ്രതിനിധി വി ഷംസുദ്ദീൻ, എ ഡിഎസ് മെമ്പർ ജയശ്രീ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വെള്ളരിത്തോട് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി

