ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോഴിക്കോട്: വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്‍റെ ലോകത്തേയ്ക്ക് ചുവടുവയ്ച്ചു. ജില്ലയിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും ആയിരക്കണക്കിന് കുരുന്നുകളെ എഴുത്തിനിരുത്തി.
വിദ്യാദേവതയായ സരസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിച്ചു. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ദശരാത്രികളിലാഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേര് വന്നത്. വിജയദശമിക്ക് കേരളത്തിൽ മതേതരമായൊരു സ്വീകാര്യതയുണ്ട്. ജാതിമത ഭേദമെന്യേ കുരുന്നുകളെ ഈ ദിനം എ‍ഴുത്തിനിരുത്തി. ഒരു മതത്തെയോ ദൈവത്തെയോ ആഘോഷിക്കുന്നതിനുമപ്പുറം ഈ ദിനത്തിന്‍റെ പവിത്രതയെ ആഘോഷിക്കുകയാണ് കേരളമാകെ.

Leave a Reply

Your email address will not be published. Required fields are marked *