പി കുട്ടികൃഷ്ണൻ നായർ അനുസ്മരണം

കോഴിക്കോട്: കല ആഭിമുഖ്യത്തിൽ കലയുടെ പ്രസിഡൻ്റും മുൻ മേയറുമായിരുന്ന പി കുട്ടികൃഷ്ണൻ നായരുടെ അനുസ്മരണം സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ കല വൈ. പ്രസിഡൻ്റ് എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ ഇ എൻ കുഞ്ഞഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.

ജനകീയ വികസനനയത്തിന്ന് ഒരാമുഖം, വിഷയം അവതരിപ്പിച്ച് കെ ഇ എൻ സംസാരിച്ചു. ഡെപ്യൂട്ടി മേയർ കെ ഇ എന്നിന് കലയുടെ സ്നേഹോപാരവും പൊന്നാടയും നൽകി ആദരിച്ചു. സെക്രട്ടറി കെ സുബൈർ, കെ വിജയരാഘവൻ, വിനീഷ് വിദ്യാധരൻ, അഡ്വ. കെ പി അശോക് കുമാർ, ടി വി ബാലൻ, മുക്കം മുഹമ്മദ്, സന്നാഫ് പാലക്കണ്ടി, അങ്കത്തിൽ അജയകുമാർ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000