പി കുട്ടികൃഷ്ണൻ നായർ അനുസ്മരണം 19 ന്

കോഴിക്കോട്: മുൻമേയറും കലയുടെ പ്രസിഡൻ്റുമായിരുന്ന പി കുട്ടികൃഷ്ണൻ നായരുടെ 26-ാമത് അനുസ്മരണ പരിപാടി സെപ്തംബർ 19 ന് കോഴിക്കോട് ടൗൺഹാളിൽ നടത്താൻ കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദിനെ പരിപാടിയിൽ ആദരിക്കും. ഡെ. മേയർ സി പി മുസാഫർ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.

യോഗത്തിൽ സെക്രട്ടറി കെ സുബൈർ, ട്രഷറർ അഡ്വ. കെ പി അശോക് കുമാർ, വൈ. പ്രസിഡൻ്റുമാരായ വിനീഷ് വിദ്യാധരൻ, എൻ ചന്ദ്രൻ, സന്നാഫ് പാലക്കണ്ടി, അങ്കത്തിൽ അജയ് കുമാർ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000