പി കുട്ടികൃഷ്ണൻ നായർ അനുസ്മരണം സെപ്റ്റംബർ 19 ന്
കോഴിക്കോട്: മുൻ മേയറും, കലയുടെ പ്രസിഡൻ്റുമായിരുന്ന പി കുട്ടികൃഷ്ണൻ നായരുടെ 27-ാമത് അനുസ്മരണ പരിപാടി സെപ്റ്റംബർ 19 ന് ശനിയാഴ്ച വൈകിട്ട് 5 ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തും. മേയർഒ സദാശിവൻ ഉദ്ഘാടനം നിർവഹിക്കും. കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ജൻസിയും ഇന്ത്യൻ യാഥാർത്ഥ്യവും എന്ന വിഷയത്തിൽ കാലടി യൂണിവേഴ്സിറ്റി പ്രൊഫസർ എം സി അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തും.
കല പ്രവർത്തക സമിതി യോഗത്തിൽ പി.കെ കൃഷ്ണനുണ്ണി രാജ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. കെ സുബൈർ, അഡ്വ. കെ പി അശോക് കുമാർ, വിനീഷ് വിദ്യാധരൻ, സന്നാഫ് പാലക്കണ്ടി, ഉമേഷ് പന്തീരാങ്കാവ്, കെ സി സുരേന്ദ്രൻ ഷൈന എന്നിവർ സംസാരിച്ചു