ചാമ്പ്യൻസ് ബോട്ട് ലീഗ്: വേഗ രാജാക്കൻമാരായി വയൽക്കര വേങ്ങാട്

ഫറോക്ക്: ചാലിയാറിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി വയൽക്കര വേങ്ങാട്. എകെജി പൊടൊത്തുരുത്തിയെ പിന്നിലാക്കിയാണ് വയൽക്കര വേങ്ങാട് ചാമ്പ്യൻസ് ബോട്ട് ജേതാക്കളായത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എകെജി പൊടൊത്തുരുത്തി റണ്ണറപ്പായി. ന്യൂ ബ്രദേഴ്സ് മയ്യിച്ചയാണ് മൂന്നാം സ്ഥാനത്ത്. ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സിബിഎൽ രണ്ടാം സീസണിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *