‘2 മില്യണ്‍ പ്ലഡ്ജ്’: പ്രത്യേക ഗ്രാമസഭകളും അയല്‍ക്കൂട്ട സഭകളും ചേരും

തദ്ദേശ, സ്‌കൂള്‍തല യോഗങ്ങള്‍ ജൂണ്‍ ആദ്യവാരം പൂര്‍ത്തിയാക്കും

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന ‘2 മില്യണ്‍ പ്ലഡ്ജ്’ ലഹരിവിരുദ്ധ ജനകീയ പ്രതിരോധത്തിന് മുന്നോടിയായി പ്രത്യേക ഗ്രാമസഭകളും അയല്‍ക്കൂട്ട സഭകളും വിളിച്ചുചേര്‍ക്കാന്‍ ജനകീയ കണ്‍വെന്‍ഷനില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക്തല യോഗങ്ങള്‍ ജൂണ്‍ 4, 5 തീയതികളിലും ഗ്രാമപഞ്ചായത്തുകളിലെ യോഗങ്ങള്‍ ജൂണ്‍ ഏഴിനകവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗങ്ങളും സ്‌കൂള്‍തല യോഗങ്ങളും ജൂണ്‍ അഞ്ചിനകവും പൂര്‍ത്തിയാക്കും.

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് 20 ലക്ഷം പേര്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുക. കോഴിക്കോട് സമുദ്ര കമ്യൂണിറ്റി ഹാളില്‍ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.

കണ്‍വെന്‍ഷന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് പദ്ധതി അവതരിപ്പിച്ചു. എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ വി റീന, പി പി നിഷ, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *