കോഴിക്കോട്: ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ ഡിസംബർ അഞ്ചിന് രാത്രി 12 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കോർപ്പറേഷന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ നടപ്പ് അധ്യയന വർഷത്തെ വിദ്യാർഥികളിൽ നിന്ന് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഐ ടി ഐ, പോളിടെക്നിക്, ഡിഗ്രി, പിജി, എൻജിനീയറിങ്, മെഡിക്കൽ തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, രണ്ടു ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10 നകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630149.
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി കോം ബിരുദവും പി.ജി.ഡി.സി.എയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് . ഫോൺ – 0495-2260944.
ഗതാഗതം നിയന്ത്രിക്കും
കോഴിക്കോട് എരഞ്ഞിമാവ് റോഡിൽ നവംബർ 29ന് ബി എം ആൻഡ് ബി സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതു വരെ ഈ റോഡിലൂടേയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്വൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
താലൂക്ക് വികസന സമിതി യോഗം
2023 ഡിസംബർ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഡിസംബർ രണ്ടിന് രാവിലെ 11 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

