പഞ്ചവത്സര ബിബിഎ; എല്‍എല്‍ ബി/ത്രിവത്സര എല്‍എല്‍ബി സീറ്റൊഴിവ്

കോഴിക്കോട്: മര്‍കസ് ലോ കോളേജില്‍ 2023-24 അദ്ധ്യായനവര്‍ഷത്തെ പഞ്ചവത്സര ബിബിഎ; എല്‍എല്‍.ബി, ത്രിവത്സര എല്‍എല്‍.ബി എന്നീ കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്. (ഒഴിവുള്ള സീറ്റുകളുടെ കാറ്റഗറി ലിസ്റ്റ് പ്രവേശനപരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്). പ്രസ്തുത സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്ഥാപനതല (Second Stray Vacancy Institutional Level) പ്രവേശനം നടത്തുന്നതിന് നവംബര്‍ 29 ന് വൈകുന്നേരം 4 വരെ കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതാണ്. പ്രവേശനപരീക്ഷകമ്മീഷണറുടെ ഡാറ്റാഷീറ്റ്, ആവശ്യമായ മറ്റുരേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകരില്‍ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തി നവംബര്‍ 30ന് 12 മണിക്കകം അഡ്മിഷന്‍ പൂര്‍ത്തിയാക്കുന്നതും പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനസമയത്ത് തന്നെ മുഴുവന്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതും മുഴുവന്‍ ഫീസും അടക്കേണ്ടതുമാണ്.

വിശദവിവരങ്ങള്‍ക്ക് – മര്‍കസ് ലോ കോളേജ്, മര്‍കസ് നോളജ് സിറ്റി, കണ്ണോത്ത് (പിഒ), കോഴിക്കോട്, ഫോണ്‍: 0495-2234777, 9645889222

Leave a Reply

Your email address will not be published. Required fields are marked *