കോഴിക്കോട്: ദ്രുതഗതിയിലുള്ള സ്ത്രീ ശാക്തീകരണം കാലത്തിൻ്റെ ആവശ്യമാണെന്ന് അഡ്വ. പി എം ആതിര. ബി എസ് എൻ എൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ (SNEA – BSNLEU) സംഘടിപ്പിച്ച സാർവദേശീയ മഹിളാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആതിര. സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യ പ്രാപ്തിയിലേക്കുള്ള വഴികൾ ദുർഘടങ്ങൾ ആയതിനാൽ സ്ത്രീ ശാക്തീകരണം അതിവേഗത്തിലാക്കണം.
BSNLEU സർക്കിൾ സെക്രട്ടറി എം വിജയകുമാർ, SNEA ജില്ലാ സെക്രട്ടറി എം പ്രവീൺ കുമാർ, BSNLEU ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സുഷമ, രമ മലയംതൊടി എന്നിവർ കവിതാലാപനം നടത്തി. പ്രസാദ് നാടൻ പാട്ട് അവതരിപ്പിച്ചു. എസ് അനോജ (SNEA സർക്കിൾ ഓർഗനൈസിങ് സെക്രട്ടറി)
അധ്യക്ഷത വഹിച്ചു. കെ രേഖ (BSNLEU ജില്ലാ മഹിളാ കൺവീനർ) സ്വാഗതവും പി കെ അനിത (BSNLEU) നന്ദിയും പറഞ്ഞു.
സ്ത്രീശാക്തീകരണം വേഗത്തിലാവണം: അഡ്വ. പി എം ആതിര

