കാലവർഷം കനക്കും, ജൂണിലും പതിവിൽക്കൂടുതൽ മഴപെയ്യും

കോഴിക്കോട്: ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. കാലവർഷം അഞ്ചുദിവസത്തിനകം കേരളത്തിലെത്താനുള്ള സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ദുർബലമായതായി കാലവർഷത്തെ സംബന്ധിച്ച കാലാവസ്ഥാവകുപ്പിന്റെ പുതിയ പ്രവചനത്തിൽ പറയുന്നു. വൈകാതെ സാധാരണസ്ഥിതിയിലേക്ക്‌ എത്തും. ഇതിനു നേർവിപരീതമായ ലാ നിനോ സാഹചര്യം ഈ കാലവർഷക്കാലത്ത് ഉണ്ടാകും. ഇത് കൂടുതൽ മഴപെയ്യാൻ ഇടയാക്കും. ഇത്തവണ 106 ശതമാനംവരെ മഴ ലഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *