അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു


കോഴിക്കോട്: കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. 12 മണിയോടെ മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. തിരച്ചിൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാരിൻ്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

അതേസമയം അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിലാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വരൻ മാൽപെയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വരൻ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. 2 മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *