കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻ്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം.
മൂന്ന് മാസത്തെ കോഴ്സിലേക്ക്
10-ാം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടിക വർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രായ പരിധി: 18-35 വയസ്സ്.
പരിശീലന രീതി: ഓഫ്‌ലൈൻ (റെസിഡൻഷ്യൽ കോഴ്‌സ് (താമസവും ഭക്ഷണവും സൗജന്യം)
പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301
വിശദവിവരങ്ങൾക്ക്
https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing
ഫോൺ നമ്പർ :9495999667.

