സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ പ്രകാശനം  പുതുമയോടെ

ഒക്ടോബർ 2 ന് കോഴിക്കോട്ട് പലസ്തീൻ ഐക്യദാർഢ്യ സദസ്സിലാണ് പ്രകാശനം

കോഴിക്കോട്: സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ പ്രകാശനം നടക്കുന്നത് പുതുമകളോടെ. പതിനൊന്നുകാരി എഴുതിയ ഡയറിക്കുറിപ്പുകൾ ഏറ്റുവാങ്ങുന്നത് 12 വയസ്സുകാരായ രണ്ടു പേർ ചേർന്ന്. ഒക്ടോബർ 2 ന്  വൈകീട്ട് 5 ന് കോഴിക്കോട് മുതലക്കുളം മൈതാനത്തു ചേരുന്ന എൽഡിഎഫ് പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷാവേസ് പ്രകാശനം നിർവഹിക്കും. പെരുവയൽ സെൻറ് സേവിയേഴ്സ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ജീവൻ ശങ്കർ, പെരിങ്ങൊ ളം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ആർ നിഹാര എന്നിവരാണ് ഏറ്റുവാങ്ങുന്നത്.

പ്രസാധന രംഗത്തെ പെൺകൂട്ടായ്മയായ സമത(തൃശൂർ) യാണ് പുസ്തക പ്രസാധകർ.

1992-96 കാലഘട്ടത്തിൽ യുഗോസ്ലാവ്യയുടെ തകർച്ചയെത്തുടർന്ന്
നാലു റിപ്പബ്ലിക്കുകളായ ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവിന, മാസിഡോണിയ, സ്ലോവേനിയ എന്നിവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് ബോസ്നിയൻ തലസ്ഥാനമായ സരയേവോ പിടിച്ചെടുക്കാൻ സെർബുകളും ക്രോട്ടുകളും മുസ്ലീങ്ങളും മത്സരിച്ചു. വംശീയകലാപത്തിൽ പെട്ടുപോയ സ്ലാറ്റ ഫിലിപ്പോവിച്ച് എന്ന പതിനൊന്നുകാരിയുടെ ഓർമ്മക്കുറിപ്പുകളാണ് സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ.

40 ലോക ഭാഷകളിൽ ഇത് പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ മലയാളത്തിൽ 2013 ൽ സ്ലാറ്റയുടെ ആശംസയോടെ പുസ്തകം പ്രസിദ്ധീകരിച്ചത് സമതയാണ്. കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ച പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ് പ്രകാശനം ചെയ്യുന്നത്. ഗാസയിലെ ഇസ്രയേൽ യുദ്ധ ഭീകരതയുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു പുസ്തക പ്രകാശനത്തിന് പ്രസക്തിയേറെയാണ്.

ജീവൻ ശങ്കർ
ആർ നിഹാര
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000