കരുണ സ്കൂൾ ചാമ്പ്യന്മാർ

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ 34 പോയൻ്റ് നേടിയ കരുണാ സ്കൂൾ ഓഫ് ദി ഡഫ് ഓവറോൾ ചാമ്പ്യൻമാരായി. 9 പോയൻ്റ് നേടിയ കോഴിക്കോട് താലൂക്ക് ബധിര ക്ലബ് രണ്ടാം സ്ഥാനവും, 7 പോയൻ്റ് നേടിയ കൊളത്തറ ബധിര സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

18 വയസിന് മുകളിലുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ജോയൽ ജെയിംസ് ബിനോയി, മുഹമ്മദ് ടി എം, മിധുൻ കെ വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീലക്ഷ്മി, ഷമീന, അമിത പ്രവീൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 18 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അമൽ പി.എം, സയ്യിദ് മുഹമ്മദ്, ആബേൽ തോമസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരി. ഫുള്ളാ ഫാത്തിമ, അഡ്രിജാ ക്രിഷ്ണ, മിൻഹാ ഷെറിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 16 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ റോഷൻ ഗ്ലാഡ്സൺ, മുഹമ്മദ് സഫ്വാൻ, ഇമ്മാനുവൽ അഭിലാഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരി. ജോലീന ബിനോയ്, അഷ്മിലാ കെ എന്നിർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ജില്ലാ സ്പോർട്ടസ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് ചെയർമാൻ കൂടിയായ ഡോ. റോയ് വി. ജോൺ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ കരുണാസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആലീസ്, ഹെഡ് മാസ്റ്റർ സിസ്റ്റർ റോസലിൻ , ജില്ലാ പ്രസിഡൻ്റ് ലോറൻസ്, സെക്രട്ടറി നസീർ , ട്രഷറർ ഡാനിഷ് , അയൂബ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *