ക്ഷേത്ര ജീവനക്കാർക്ക് ശമ്പളം അനുവദിക്കുക

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ B, C, D ഗ്രേഡ് ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

B, C, D ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് 12 മാസം മുതൽ 18 മാസം വരെ ശമ്പളം കിട്ടാക്കനിയാണ്. മലബാർ ദേവസ്വം ബോർഡ് നൽകുന്ന പൈസ ഉപയോഗിച്ച് ശമ്പളം കിട്ടേണ്ട ജീവനക്കാർക്ക് 2025 ലെ ശമ്പളം കിട്ടിയിട്ടില്ല.
സർക്കാർ നൽകുന്ന ഗ്രാൻഡ് മിക്കതും കിട്ടി എന്നാണ് ബോർഡ് അധികൃതർ തന്നെ പറയുന്നത്. എന്നിട്ടും ക്ഷേത്ര ജീവനക്കാർക്ക് ശമ്പളം കിട്ടാത്തത് നീതീകരിക്കാൻ ആവില്ല.
365 ദിവസവും ലീവോ ഓഫോ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ക്ഷേത്ര ജീവനക്കാർ ഒരു വരുമാനവുമില്ലാതെ കടുത്ത ദുരിതത്തിലാണ്.
ക്ഷേത്രങ്ങളുടടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പ് വരുത്തേണ്ട ഭരണ വകുപ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്രിയാത്മകമായ ഒരു ഇടപെടലും നടത്തുന്നില്ല.
ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കേണ്ട അംശാദായം കൃത്യമായി പിരിച്ചെടുത്താൽ തന്നെ പ്രയാസങ്ങൾക്ക് നന്നായി പരിഹാരം കാണാൻ സാധിക്കും.

അംശാദായം സമാഹരിച്ചും സർക്കാർ ഗ്രാൻഡ് ഉപയോഗിച്ചും ജീവനക്കാർക്ക് അതാത് സമയം ശമ്പളം നൽകാൻ ബോർഡ് തയ്യാറാവണം എന്നും അല്ലാത്ത പക്ഷം നിസ്സഹകരണം ഉൾപ്പെടെ ശക്തമായ സമരം ചെയ്യേണ്ടി വരുമെന്നും  പ്രസിഡന്റ്
എ കെ പദ്മനാഭനും ജനറൽ സെക്രട്ടറി കെ. ടി. അനിൽകുമാറും
പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *