കോഴിക്കോട്: പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സിറ്റിംഗിൽ ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് സതീശചന്ദ്ര ബാബുവിന്റെ മുൻപാകെ ലഭിച്ച 92 കേസുകളിൽ 14 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ ഏപ്രിൽ 18, 19 തിയ്യതികളില്‍ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും. രണ്ടു ദിവസങ്ങളിലായി നടന്ന സിറ്റിംഗിൽ റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ, സിറ്റി ഡിസിപി അനൂജ് പലിവാൾ എന്നിവർ പങ്കെടുത്തു.

