വടകര: ദേശീയപാതയിൽ നാദാപുരം റോഡിൽ അനുവദിച്ച അടിപ്പാത ഹൈസ്കൂൾ റോഡിന് സമാന്തരമായി നിർമ്മിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു
രണ്ട് ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ അയ്യായിരത്തോളം വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും സുരക്ഷിതയാത്രാ സൗകര്യം ഉറപ്പാക്കണം.
നിലവിൽ ടൗണിന് വടക്ക് 400 മീറ്റർ അകലെയാണ് അടിപ്പാത നിർമ്മാണം നടത്താനാണ് നാഷണൽ ഹൈവെ അതോറിറ്റി ഉദ്ദേശിക്കുന്നത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അടിപ്പാത ഹൈ സ്കൂൾ റോഡിൽ വേണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് ദേശീയ പാത അധികൃതർ സ്വീകരിക്കുന്നത്.
അടിപ്പാത ഹൈസ്കൂൾ റോഡിൽ വേണമെന്ന ആവശ്യമുയർത്തി
ജനുവരി 12 ന് ജനകീയ പ്രതിഷേധ ശൃംഖല തീർക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു
യാത്രാ സൗകര്യം ഉറപ്പാക്കാതെ പാത പണിയുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

