പെലാജിക്ക് വല ഉപയോഗിച്ച് മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: നിയമപരമായി നിരോധിക്കപ്പെട്ട പെലാജിക്ക് ട്രോളിങ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബേപ്പൂര്‍ സ്വദേശിയുടെ കിംഗ് ഫിഷര്‍ -1, കിംഗ് ഫിഷര്‍ -II എന്നീ ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തു. മത്സ്യസമ്പത്തിനു വിനാശകരമാകുന്ന പെയര്‍ ട്രോളിങ് നടത്തിയതിന് ഫിഷറീസ് ഹെഡ് ക്വാര്‍ട്ടര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര പി കെ, കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര ഒ എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത ഓപ്പറേഷന്‍ വഴി ബോട്ടുകള്‍ പിടിച്ചെടുത്തത്.

കെഎംഎഫ്ആര്‍ ആക്ട് പ്രകാരം 5 ലക്ഷം രൂപ പിഴ ഈടാക്കാവുന്ന നിയമലംഘനത്തിന്റെ തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  സതീശന്‍ പി വിക്ക് റിപ്പോര്‍ട്ട് കൈമാറി. നിരോധിക്കപ്പെട്ട വലകളുടെ ഉപയോഗം, സൂക്ഷിക്കല്‍, ഗതാഗതം എന്നിവ കുറ്റകരമാണെന്നും വരും ദിവസങ്ങളിലും പെലാജിക്ക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അസി. ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *