കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പതിനൊന്നാം സംസ്ഥാന സമ്മേളന സ്മരണിക – സുവനീർ പ്രകാശനം
സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ നിർവഹിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സുവനീർ കമ്മിറ്റി കൺവീനർ സി കെ വിജയൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്താഷ് സെബാസ്റ്റ്യൻ, സി വി ഇക്ബാൽ, വരുൺ ഭാസ്കർ എന്നിവർ സംസാരിച്ചു.
വ്യാപാരി സമിതിയുടെ ചരിത്രവും സമകാലിക വിഷയങ്ങൾ അടങ്ങിയ ലേഖനങ്ങളും സംസ്ഥാന സമ്മേളന ദൃശ്യങ്ങളും ഉൾപ്പെടുത്തിയാണ് സുവനീർ പുറത്തിറക്കിയത്.

