കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്‌സ്മാന്‍ വി പി സുകുമാരന്‍ കക്കോടി, കുരുവട്ടൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക സിറ്റിംഗ് നടത്തും. ഫെബ്രുവരി 11ന് കക്കോടി ഗ്രാമപഞ്ചായത്തിലും 13 ന് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലും രാവിലെ 11 മുതല്‍ സിറ്റിംഗ് ഉണ്ടായിരിക്കും.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.

