ഒ സദാശിവന്‍ മേയര്‍; ഡോ. എസ് ജയശ്രീ ഡെപ്യൂട്ടി മേയർ

കോഴിക്കോട്: കോര്‍പറേഷന്‍ മേയറായി ഒ സദാശിവന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. തടമ്പാട്ട് താഴം ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറായ ഒ സദാശിവന് മേയര്‍ സ്ഥാനത്തേക്ക് 33 വോട്ടുകളാണ് ലഭിച്ചത്. 
ഡെപ്യൂട്ടി മേയറായി ഡോ. എസ് ജയശ്രീ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടൂളി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറായ ഡോ. എസ് ജയശ്രീക്ക് 35 വോട്ടുകളാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *