ആര്‍സെറ്റിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

കോഴിക്കോട്: കേന്ദ്ര ഗ്രാമീണ വികസന വകുപ്പിന് കീഴില്‍ വരുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ (ആര്‍സെറ്റി) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം താമരശ്ശേരി അമ്പായത്തോട്ടില്‍ കാനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ മേധാവി എസ് അനില്‍കുമാര്‍ നായര്‍ നിര്‍വഹിച്ചു. യുവജങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന ആര്‍സെറ്റി കാനറാ ബാങ്കുമായി സഹകരിച്ചാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കാട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രശ്മി ത്രിപാഠി മുഖ്യ പ്രഭാഷണം നടത്തി. ആര്‍സെറ്റി യുടെ മുന്‍ ദേശീയ മേധാവി ബി സി സാഹ, ലീഡ് ജില്ലാ മാനേജര്‍ എസ് ജ്യോതിസ്, നബാര്‍ഡ് മാനേജര്‍ വി രാകേഷ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സീന സുരേഷ്, ഗ്രാമീണ ബാങ്ക് റീജിയണല്‍ മേധാവി രാഹുല്‍ നമ്പ്യാര്‍, കൊടുവള്ളി ബ്ലോക്ക് വികസന ഓഫീസര്‍ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.ആര്‍സെറ്റി ഡയറക്ടര്‍ എം ടി ശറഫുദ്ധീന്‍ സ്വാഗതവും എസ് ആര്‍ രജിന്‍ കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *