അതിദാരിദ്ര്യമുക്ത ജില്ല പ്രഖ്യാപനം നാളെ

കോഴിക്കോട്: കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി നാളെ (ഒക്‌ടോബര്‍ 28) പ്രഖ്യാപിക്കും. നവംബര്‍ ഒന്നിന്  കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതല പ്രഖ്യാപനം. രാവിലെ 10.30ന് കോഴിക്കോട് എസ്.കെ പൊറ്റെക്കാട ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപനം നിര്‍വഹിക്കും. ഇതോടൊപ്പം ഒരു തൈ നടാം ക്യാമ്പയിന്‍ ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും.

സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനവും കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിക്കും. സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഹരിതകേരളം മിഷന്‍ ജില്ലാ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *