ഗതാഗതം പൂര്‍ണമായി തടസപ്പെടും

കോഴിക്കോട്: തിരുവമ്പാടി- പുല്ലൂരാംപാറ – ആനക്കാംപൊയില്‍ – മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാല്‍ മാര്‍ച്ച് 27 മുതല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൈതപ്പൊയില്‍ – കോടഞ്ചേരി – അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സിലോണ്‍ കടവ് പാലം മുതല്‍ കോടഞ്ചേരി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000