കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല ) അനുശോചിച്ചു.
പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു.
1974ൽ രൂപീകരിക്കപ്പെട്ട കലയുടെ ഉദ്ഘാടനം നിർവഹിച്ചത് രക്ഷാധി കാരി കൂടിയായിരുന്ന എം ടി യായിരുന്നു. കലയുമായി അവസാന കാലം വരെ,
ഉപദേശ നിർദേശങ്ങൾ തന്നു കൊണ്ട്, കലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗദർശിയായി പ്രവർത്തിച്ചു. കലയുടെ സുവർണജൂബിലിയുടെ ഉദ്ഘാടനം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
വൈസ് പ്രസിഡന്റ് കെ വിജയരാഘവൻ, ട്രഷറർ കെ സുബൈർ, വൈസ് പ്രസിഡന്റ് എൻ ചന്ദ്രൻ, കെ പി മനോജ്, ടി പി എം, ഹാഷിറലി, കെ പി രമേശ്, എസ് ശ്യാംനാഥ്, റോയ്സൻ, ജ്യോതിർമോയ് എന്നിവർ സംസാരിച്ചു.

