മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അന്തരിച്ചു. 92 വയസായിരുന്നു. ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ രാത്രി 9.51 നായിരുന്നു അന്ത്യം.

2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന മൻമോഹൻസിങ് ധനമന്ത്രിയായിരിക്കെയാണ് ഉദാരവൽക്കരണ സാമ്പത്തിക നയത്തിന് തുടക്കം കുറിച്ചത്. 1991- 96 കാലയളവിലാണ് നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായത്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്നു മൻമോഹൻ സിങ്. ആദ്യ മൻമോഹൻ സിങ് മന്ത്രിസഭയുടെ കാലത്താണ് ഒട്ടേറെ സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *