ഇംഹാൻസിൽ ഡോ. പി കൃഷ്ണകുമാർ അനുസ്മരണം

കോഴിക്കോട്: രണ്ടു പതിറ്റാണ്ടിലേറെ മാനസികാരോഗ്യ ചികിത്സാ സേവന രംഗങ്ങളിൽ അതുല്യമായ സംഭാവന നൽകിയ മാനസിക – ശിശുരോഗ വിദഗ്ധനും ഇംഹാൻസ് ഡയറക്ടറുമായിരുന്ന ഡോ. പി കൃഷ്ണകുമാറിനെ അനുസ്മരിച്ചു. കോഴിക്കോട് ഇംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽഎ, മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതി എന്നിവർ സന്നിഹിതരായി. പി. ദിവാകരൻ (കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ഡോ. എം ടി ഹാരിഷ്(സൈക്യാട്രി വിഭാഗം മേധാവി, മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ. മോഹൻദാസ്, (പ്രൊഫ. പീഡിയാട്രിക് വിഭാഗം), ഡോ. സുരേഷ് കുമാർ (മുൻ ഡയറക്ടർ ഐപിഎം.), ഡോ. റോഷൻ ബിജിലി (ഡയറക്ടർ സിആർസി) ശദാമോദരൻ മാസ്റ്റർ (സാന്ത്വനം), ഉണ്ണികൃഷ്ണൻ (പാരൻ്റ് സപ്പോർട്ട് ഗ്രൂപ്പ് അംഗം), ഡോ. സുജ മാത്യു (ക്ലിനിക്കൽ സൈക്കോളജി മേധാവി, ഇംഹാൻസ്) എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സൈക്യാട്രി സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. സീമ പി ഉത്തമൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ചൈൽഡ് ഡെവലപ്മെൻ്റ് സർവീസ് വിഭാഗം സ്മരണാർഥം തയാറാക്കിയ ‘മെഡോസ് ഓഫ് മെമ്മറീസ്’ എന്ന ആൽബം മെഡിക്കൽ ഓഫീസർ ഡോ. പി എം നീനി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭാര്യ ഡോ. ഗീത എം. ഗോവിന്ദരാജിന് (പ്രൊഫ. സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, കെയുഎച്ച്എസ്) കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *