കോഴിക്കോട്: വയനാട് പേരിയ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റു കളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രദേശവാസിയായ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മി
ലാണ് വെടിവയ്പുണ്ടായത്.
മൂന്ന് വനിതകളും ഒരു പുരുഷനുമായിരുന്നു മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു പുരുഷനെയും സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദികളായ ചന്ദ്രയും ഉണ്ണിമായയുമാണ് ഇവരെന്നാണ് വിവരം.
രാത്രിയോടെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ വീട്ടുകാരോട് ഭക്ഷണം വാങ്ങി. ഭക്ഷണം കഴിച്ച ശേഷം പുറത്തേക്കിറങ്ങാൻ നോക്കവേ പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് വെടിവയ്പുണ്ടായതായാണ് വീട്ടുകാർ പറയുന്നത്.
അര മണിക്കൂറോളം വെടിവയ്പ്
നീണ്ടതായി വീട്ടുകാർ പറഞ്ഞു. വീടിന്റെ വാതിലും മറ്റും വെടിയേറ്റ നിലയിലാണ്. എന്നാൽ പൊലീസ് ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


