കുടുംബശ്രീയില്‍ ഓഡിറ്റ് ടീം; കാസ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയില്‍ കുടുംബശ്രീ ഓഡിറ്റ് നടത്തുന്നതിനായി കാസ്സ് (കുടുംബശ്രീ അക്കൗണ്ടിങ് & ഓഡിറ്റിംഗ് സർവീസ് സൊസൈറ്റി)  അംഗങ്ങളെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം അഞ്ച്. കൊമേഴ്സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം,  കമ്പ്യൂട്ടര്‍ പരിജ്ഞാനം. മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍:- കുടുംബശ്രീ അംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. 45 വയസ്സ് കവിയാന്‍ പാടില്ല.

കാസ്സ് അംഗങ്ങള്‍ക്ക് അയല്‍ക്കൂട്ടം/എഡിഎസ്/സിഡിഎസ് തലങ്ങളില്‍ നടത്തുന്ന ഓഡിറ്റിന് അനുസൃതമായ ഓഡിറ്റ് ഫീസിന് മാത്രമേ അര്‍ഹത ഉണ്ടാവുകയുള്ളൂ. ശമ്പളം/ ഓണറേറിയത്തിന് അര്‍ഹതയില്ല.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിന് സിഡിഎസ് ചെയര്‍പേഴ്‌സന്റെ  സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം.

അപേക്ഷകള്‍  ജനുവരി 14 ന് വൈകീട്ട് അഞ്ചിനകം  ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ഡി. ബ്ലോക്ക്, രണ്ടാം നില, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 673 020 എന്ന വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം.  അപേക്ഷ നൽകുന്ന കവറിന് മുകളില്‍ കാസ്സ് അംഗങ്ങളെ നിയമിക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0495-2373066.

Leave a Reply

Your email address will not be published. Required fields are marked *