കോഴിക്കോട്: കേരള ഗവ നഴ്സസ് അസോസിയേഷൻ( KGNA ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 14 ജില്ലകളിലും ജില്ലാ കേന്ദ്രത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും ജനുവരി 4 ന് മാർച്ച് സംഘടിപ്പിക്കും . കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കുക. PFRDA നിയമം പിൻവലിക്കുക, കുടിശ്ശിക
ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന മാർച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്ന് രാവിലെ 9:30 ന് നടക്കും.
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 300 നഴ്സുമാർ മാർച്ചിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ധർണ്ണ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.

