കോഴിക്കോട്: പ്രൊവിഡൻസ് വിമൻസ് കോളേജിലെ 100 എൻ.എസ്.എസ്. വളണ്ടിയർമാർ മാവൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചക്കി അമ്മയ്ക്ക് വീട് പുനർനിർമ്മിച്ചു നൽകി. 90 വയസ്സുള്ള ചക്കി അമ്മയുടെ ഭർത്താവ് ആറ് വർഷം മുമ്പ് മരിച്ചു. മക്കളില്ല. അകന്ന ബന്ധുക്കൾ മാത്രമേയുള്ളൂ.
ചക്കി അമ്മയക്ക് കൂട്ടായി 5 പൂച്ചകൾ മാത്രമാണുള്ളത്. എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി 100 വീടുകൾ ഹരിതഭവനങ്ങൾ ആക്കി മാറ്റുന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് വീട് പുനർനിർമിച്ചു നൽകിയത്.
എൻ എസ് എസ് വളണ്ടിയർ ചക്കി അമ്മയുടെ അടുത്ത് പോയപ്പോഴാണ് അവരുടെ ദുരിതാവസ്ഥ നേരിട്ട് ബോധ്യമായത്. എൻ എസ് എസ് കുട്ടികളുടെടെ ആഗ്രഹപ്രകാരമാണ് വീട് പുനർനിർമാണം ചെയ്യാൻ തീരുമാനിച്ചത്. 4 മാസം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത്. വളണ്ടിയർമാരുടെ അർപ്പണബോധത്തോടെയുള്ള പരിശ്രമത്തിലൂടെയാണ് ഈ മഹത്തായ ദൗത്യം യാഥാർത്ഥ്യമായത്.
പാനി പൂരി ചലഞ്ച്, നാടൻ രുചിക്കൂട്ട് തട്ട് കട, റാഫിൾ ഡ്രോ എന്നിവയുൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് അവർ ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത്.
ചക്കി അമ്മയ്ക്ക് വീട് നിർമിച്ചു നൽകി
എൻ എസ് എസ് വളണ്ടിയർമാർ

