കോഴിക്കോട്: കോരപ്പുഴയുടെയും അനുബന്ധ കായലുകളുടെയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പാട്രോളിംങ്ങിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസ വേതനത്തില്‍ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 18-45 വയസ്സ്. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഔട്ട് ബോര്‍ഡ് മോട്ടോര്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അംഗീകൃത ഏജന്‍സിയില്‍ നിന്നുള്ള ലൈസന്‍സ് നിര്‍ബന്ധം. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അംഗീകൃത ഏജന്‍സിയില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന. നവംബര്‍ മൂന്നിന് രാവിലെ 10.30ന് വെസ്റ്റ്ഹില്‍, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, മറ്റ് രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0495 2383780.

