സീഡ് ഫാമില്‍ ക്രിസ്മസ് ട്രീ വിൽപ്പന തുടങ്ങി

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഫാമുകളില്‍ നിന്ന് നല്‍കുന്ന ക്രിസ്മസ് ട്രീ പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ വിപണനം തുടങ്ങി. തൈകളുടെ വിപണന ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ലിസ്സി ആന്റണി നിര്‍വഹിച്ചു. ഗോള്‍ഡന്‍ സൈപ്രസ് ഇനത്തില്‍ പെട്ട തൈകളാണ് മണ്‍ചട്ടികളില്‍ നട്ടുപിടിപ്പിച്ച് വിൽപ്പന നടത്തുന്നത്. രണ്ടടി വരെ ഉയരത്തിലുള്ള തൈകള്‍ക്ക് 250 രൂപയും അതിന് മുകളിലേക്കുള്ളവയ്ക്ക് 300 രൂപയുമാണ് വില. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയുള്ള സമയത്ത് പേരാമ്പ്ര ഫാമില്‍ ലഭ്യമാകും.

പേരാമ്പ്ര ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രജനി മുരളീധരന്‍, ബീന നായര്‍, കെ ജി ഗീത, ജില്ലാ കൃഷിത്തോട്ടം കൂത്താളി ഫാം സൂപ്രണ്ട് കെ വി നൗഷാദ് എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഷൈനി കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *