ശിശുസംരക്ഷണ നിയമം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല

കോഴിക്കോട്: വനിതാ- ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് ശിശുസംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന  പൊലീസ് അസിസന്റ് കമ്മിഷണര്‍ എ ഉമേഷ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷനായി.

സാമൂഹിക നീതി വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്‌റഫ് കാവില്‍, അഡ്വ. ആര്‍ അപര്‍ണ നാരായണന്‍ എന്നിവര്‍ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, പോക്‌സോ, ശൈശവ വിവാഹം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ വനിതാ ശിശു വകിസന ഓഫീസര്‍ സബീന ബീഗം, പ്രസ്‌ക്ലബ് സെക്രട്ടറി പി കെ സജിത്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഷൈനി എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *