അംബേദ്കർ മാധ്യമ അവാർഡ്

പട്ടികജാതി- പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി ആർ അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്.

അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. 2022 ആഗസ്റ്റ് 16 മുതൽ 2023 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് പരിഗണിക്കുക.

അച്ചടി മാധ്യമങ്ങളിലെ വാർത്ത / ഫീച്ചർ / പരമ്പര എന്നിവയുടെ 5 പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. അപേക്ഷകരുടെ ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം ലഭ്യമാക്കണം. ദൃശ്യ മാധ്യമങ്ങളിൽനിന്നുള്ള എൻട്രികൾ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം. ഡിവിഡി ഫോർമാറ്റിലുള്ള എൻട്രി (5 കോപ്പികൾ), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എൻട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം ലഭ്യമാക്കണം.

ശ്രാവ്യ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത പട്ടികജാതി- പട്ടികവർഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമകളും അവാർഡിന് പരിഗണിക്കും. പ്രോഗ്രാമിന്റെ ലഘുവിവരണം, എൻട്രികൾ സിഡിയിലാക്കി, (5 കോപ്പികൾ) പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം അപേക്ഷകരുടെ ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം നവംബർ 20നകം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി ഒ, തിരുവനന്തപുരം – 3 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in, 0471 – 2315375.

Leave a Reply

Your email address will not be published. Required fields are marked *