കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഈ വർഷത്തെ സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 1 പകൽ 2.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മേയർ ബീന ഫിലിപ്പ് വിശിഷ്ടാതിഥി ആകുന്ന പരിപാടിയിൽ എം കെ രാഘവൻ എംപി യൂണിഫോം വിതരണം നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലയിലെ 1500 ഓളം അംഗങ്ങൾക്കാണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുക. ക്ഷേമനിധി അംഗങ്ങൾ അംഗത്വ പാസ് ബുക്ക് സഹിതവും പെൻഷൻകാർ ആധാർ കാർഡുമായും എത്തണം.
Related Posts
കാവിവത്കരണത്തിന്
ബിജെപി പാർലമെന്റിനെ
പ്രയോജനപ്പെടുത്തുന്നു: മന്ത്രി എ കെ ശശീന്ദ്രൻ
അഡ്വ. പി എം സുരേഷ് ബാബുവിന് സ്വീകരണം നൽകി കോഴിക്കോട്: ഇന്ത്യയെ വർഗീയവത്കരിക്കാനും കാവിവത്കരിക്കാനും ബിജെപി പാർലമെന്റിനെയും പ്രയോജനപ്പെടുത്തുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വഖ്ഫ് ഭേദഗതി…
കക്കയം ഡാമില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊളളണമെന്നും കെഎസ്ഇബി …
‘യുവ ആപ്ദ മിത്ര’ എൻ.എസ്.എസ് ക്യാമ്പിന് തുടക്കം
കോഴിക്കോട്: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതി…

