സമന്വയം; ജില്ലാതല ഉദ്ഘാടനം മാറ്റി

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ശനിയാഴ്ച (നവംബര്‍ 30) നടത്താന്‍ നിശ്ചയിച്ചിരുന്ന ‘സമന്വയം’ (ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന പരിപാടി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.