സിംഫണി ഓഫ് ഹാർമണി
സൂഫി സംഗീത നിശ ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി 17 ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ദേശീയ മാനവിക വേദിയും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സിംഫണി ഓഫ് ഹാർമണി സൂഫി സംഗീത നിശയുടെ ബ്രോഷർ പ്രകാശനം ചെയ്തു. മേയർ ഡോ.ബീന ഫിലിപ്പിൽനിന്ന് ദേശീയ മനുഷ്യവകാശ- സാമൂഹ്യ പ്രവർത്തകയും സഫ്ദർ ഹാഷ്മിയുടെ സഹോദരിയുമായ ശബ്നം ഹാഷ്മി ഏറ്റുവാങ്ങി.

കസ്റ്റംസ് റോഡിലെ കലയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. ഖദീജ മുംതാസ്, ഹസ്സൻ തിക്കോടി, സി ടി സക്കീർ ഹുസൈൻ, സന്നാഫ് പാലക്കണ്ടി, ആർ ജയന്ത് കുമാർ, ഡോ. ടി പി മെഹറൂഫ് രാജ്, വിൽസൺ സാമുവൽ, അഡ്വ. കെ പി അശോക് കുമാർ, അസ്ബാറ അൻവർ തുടങ്ങിയവർ സംബന്ധിച്ചു. നഗരത്തിലെ കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *